ഇന്ന് പുലർച്ചെ ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശമെത്തി. തുടർന്ന് അധികൃതർ നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിന് വിവരം കൈമാറിയതിനെ തുടർന്ന് ലണ്ടനിൽ നിന്നും 10.20 ന് വിമാനം എത്തിയപ്പോൾ ബോംബ് സ്ക്വാഡിനെ ഉപയോഗിച്ച് വിമാനത്തിൽ പരിശോധന നടത്തി. തുടർന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട യാത്രക്കാരിലും പരിശോധന നടത്തി. ലഗേജുകളും പരിശോധിച്ച ശേഷം 11.50 ന് വിമാനം പുറപ്പെട്ടു.
കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
