പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ഇന്ന് ഉച്ചകഴിഞ്ഞ് ചർച്ച നടത്തും. മലബാറിലെ സീറ്റ് ലഭ്യത, മലപ്പുറത്തെ താലൂക്ക് തിരിച്ചുള്ള സീറ്റു കുറവും ലഭ്യതയും, സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും മന്ത്രി വിശദീകരിക്കും. എന്നാൽ അധിക ബാച്ച് എന്ന ആവശ്യത്തിൽ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ഉറച്ചു നിൽക്കുമെന്നാണ് സൂചന. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ചുള്ള സുപ്രധാന ചർച്ച ഇന്ന് തിരുവനന്തപുരത്ത്
