ബിഹാറിലെ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പായാലും പടക്കം പൊട്ടിക്കരുത് എന്നും ആഘോഷങ്ങൾ ലളിതമായി നടത്തണമെന്നും ബിജെപി എല്ലാ നേതാക്കൾക്കും നിർദ്ദേശം നൽകി. അടുത്തിടെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. അതേസമയം മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി. വോട്ടെണ്ണൽ പ്രക്രിയയിൽ ഭരണഘടനാ വിരുദ്ധമോ അന്യായമോ ആയ എന്തെങ്കിലും നടപടികൾ ഉണ്ടായാൽ പൊതുജനങ്ങൾ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പായാലും ആഘോഷങ്ങൾ ലളിതമായി നടത്തണമെന്ന് ബിജെപിയുടെ നിർദ്ദേശം
