ബിഹാറിൽ എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേവല ഭൂരിപക്ഷം കടന്നതോടെ പൂർണ ആത്മവിശ്വാസത്തിലാമ് ബിജെപി ക്യാമ്പ്. ബിജെപി ദേശീയ ആസ്ഥാനത്ത് വൻ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും തയാറാക്കുകയാണ്. വിജയിച്ചാൽ മോദി വൈകീട്ട് അഭിസംബോധന ചെയ്തു സംസാരിക്കും. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.
ബിഹാറിൽ എൻഡിഎ മുന്നിൽ
