മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ച് ലീഗുമായുള്ള അഡ്ജസ്റ്റ്മെന്റാണ് സിപിഎം നടപ്പാക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സാധാരണ സിപിഎം പ്രവർത്തകര്‍ ഇത് തിരിച്ചറിയണമെന്നും, ലീഗും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ സാധാരണ കോൺഗ്രസ്സ് സിപിഎം പ്രവര്‍ത്തകര്‍ എതിർക്കണം, ലീഗിന് ചോറ് യുഡിഎഫിലും കൂറ് എൽഡിഎഫിനൊടുമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ പരസ്പരം സഹകരിച്ചു, പൊന്നാനി സ്ഥാനാർത്ഥി തന്നെ ഇടി മുഹമ്മദ് ബഷീറിന് എതിരെ മത്സരിക്കില്ല എന്ന് പരസ്യമായി പറഞ്ഞു. ഇതനുസരിച്ച് ഇടി മലപ്പുറത്തേക്ക് മാറി സിപിഎം ലീഗ് രഹസ്യ ധാരണ ഉണ്ടായി എന്നാണ് അർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ലീഗ് അവിശുദ്ധ സഖ്യമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടിരമേശ്
