താരങ്ങൾ ഹണിട്രാപ്പിൽ കുടുങ്ങാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഐപിഎല്ലിൽ കളിക്കാർക്കും ടീമുകൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബിസിസിഐ. അച്ചടക്കം കർശനമാക്കുന്നതിന്റെ ഭാഗമായി ഏഴ് പേജുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പുറപ്പെടുവിച്ചത്. നിയമങ്ങൾ ലംഘിക്കുന്നവരെ സസ്പെൻഡ് ചെയ്യാനും ഫ്രാഞ്ചൈസികൾക്ക് പിഴ ചുമത്താനും ബിസിസിഐ തീരുമാനിച്ചു. താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഹോട്ടൽ മുറികളിൽ ബിസിസിഐയുടെ പ്രത്യേക ടാസ്ക് ഫോഴ്സ് ഏതു സമയത്തും മിന്നൽ പരിശോധന നടത്തുമെന്ന് മാര്ഗനിര്ദേശത്തില് പറയുന്നു.
ഐപിഎല്ലിൽ കളിക്കാർക്കും ടീമുകൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബിസിസിഐ
