പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ മഹാകുംഭമേള നഗരിയിൽ വിഐപി പ്രോട്ടോക്കോളിന് നിരോധനം. ത്രിവേണി സംഗമത്തിൽ പ്രധാന സ്നാനങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് നിരോധനം. എല്ലാവരും ഒരു ഘാട്ടിൽ സ്നാനം നടത്തുന്നത് ഒഴിവാക്കണമെന്ന് അഖില ഭാരതീയ അഖാഡ പരിഷത്തും ആവശ്യപ്പെട്ടിരുന്നു.
മഹാകുംഭമേള നഗരിയിൽ വിഐപി പ്രോട്ടോക്കോളിന് നിരോധനം
