യുജിസി നെറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ ചോദ്യപേപ്പർ ചോർന്നതായി തെളിവില്ലെന്ന് സിബിഐ ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ വർഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നെന്നായിരുന്നു ആരോപണം. സാമ്പത്തിക ലാഭമുണ്ടാക്കാൻ ഒരു വിദ്യാർത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി മാറ്റം വരുത്തിയ സ്ക്രീൻഷോട്ടാണെന്ന് സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷാ ദിവസം തന്നെ ചോദ്യ പേപ്പറിൻ്റെ കൃത്രിമ ചിത്രം ടെലഗ്രാമിൽ പങ്കുവെച്ച് പരീക്ഷയ്ക്ക് മുമ്പ് ചോർന്നുവെന്ന് തെറ്റായ ധാരണ സൃഷ്ടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
യുജിസി നെറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ച് സിബിഐ
