ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ അദാനി ഇന്‍ഫ്ര (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. വിശാഖപട്ടണം, അനകപ്പള്ളി എന്നീ ജില്ലകളിലാണ് ഭൂമി. അദാനി-ഗൂഗ്ള്‍ കൂട്ടുകെട്ടില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഡന്‍ ഇന്‍ഫോടെക് ഇന്ത്യയെന്ന കമ്പനിയാണ് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്. അദാനി ഇന്‍ഫ്ര ഉള്‍പ്പെടെ ആറ് കമ്പനികളെ നോട്ടിഫൈഡ് പങ്കാളിയായി റെയ്ഡന്‍ പ്രഖ്യാപിച്ചിരുന്നു. പട്ടികയിലെ ആദ്യ കമ്പനിയായതിനാല്‍ അദാനി ഇന്‍ഫ്രക്ക് ഭൂമി കൈമാറണമെന്നും റെയ്ഡന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ചാണ് ഭൂമി അദാനി ഇന്‍ഫ്രക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും ഉത്തരവില്‍ പറയുന്നു. ഡാറ്റ സെന്ററിനായി 87,500 കോടി രൂപയാണ് വിവിധ ഘട്ടങ്ങളായി റെയ്ഡന്‍ ഇന്‍ഫോടെക് നിക്ഷേപിക്കുന്നത്. ഇതിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവായി 22,000 കോടി രൂപയും നല്‍കും. റെയ്ഡന് പുറമെ നോട്ടിഫൈഡ് പാര്‍ട്ണര്‍മാരും ഈ ഇന്‍സെന്റീവിന് അര്‍ഹരാണ്.
അദാനി-ഗൂഗ്ള്‍ ഡാറ്റ സെന്ററിന് ഭൂമി നല്കി ആന്ധ്രപ്രദേശ്
