മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗം പൊലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ടൈറ്റില്‍ വീഡിയോ പുറത്ത്. ‘കൊറോണ പേപ്പേഴ്‌സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയിന്‍ എത്തുന്നതെന്നാണ് ടൈറ്റില്‍ വീഡിയോ നല്‍കുന്ന സൂചന. എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗ്ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
ഷെയിന്‍ നിഗം പൊലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’
