പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യും രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ദ് ഗേള്‍ഫ്രണ്ട്’ ഉം ഡിസംബര്‍ അഞ്ച് മുതല്‍ ഒടിടിയില്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ‘ഡീയസ് ഈറെ’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയും മനോരമ മാക്‌സിലൂടെയും ചിത്രം കാണാനാകും. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡീയസ് ഈറെ. ആഗോളതലത്തില്‍ ചിത്രം 80.75 കോടി രൂപ നേടിയിട്ടുണ്ട്. രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത ‘ദ് ഗേള്‍ഫ്രണ്ട്’ ചിത്രത്തില്‍ ദീക്ഷിത് ഷെട്ടിയാണ് നായകനായെത്തുന്നത്. ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്തു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ദ് ഗേള്‍ഫ്രണ്ട്. ഡിസംബര്‍ 5 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
‘ഡീയസ് ഈറെ’, ‘ദ് ഗേള്‍ഫ്രണ്ട്’ ചിത്രങ്ങള്‍ ഒടിടിയില്‍
