3 2

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റ 57-ാം ജന്മദിനത്തിന് മാറ്റ് കൂട്ടിയത് ഒരു ആഡംബര വാഹനം മെഴ്സിഡീസ് ബെന്‍സ് വി-ക്ലാസ് സ്വന്തമാക്കി കൊണ്ടാണ്. ഏകദേശം 1.4 കോടി രൂപയാണ് വാഹനത്തിന്. ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് മെഴ്‌സിഡീസ് ബെന്‍സ് വി ക്ലാസ് ലഭ്യമാകുക. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും വിക്ലാസ് സ്വന്തമാക്കാം. അകത്തളത്തിലേക്ക് വന്നാല്‍, ഈ വാഹനം കംഫര്‍ട്ടിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്പ്ലേകള്‍, ആംബിയന്റ് ലൈറ്റിങ്, പ്രീമിയം ഓഡിയോ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ചേര്‍ന്ന് വാഹനത്തെ വേറിട്ടതാക്കുന്നു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, വി-ക്ലാസ്സില്‍ 2.0 ലീറ്റര്‍ എന്‍ജിനും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണുള്ളത്. ഒപ്പം സുഗമമായ പ്രവര്‍ത്തനത്തിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയുമുണ്ട്. ഇതിന്റെ പവര്‍ 200+ ബിഎച്ച്പി റേഞ്ചിലാണ് വരുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *