നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്ത ‘വാഴ II’ ബയോപിക് ഓഫ് ബില്യണ്‍ ബ്രോസിന് ഓപ്പണിങ് ഡേയില്‍ തന്നെ അഞ്ച് കോടിക്ക് മുകളിലാണ് കളക്ഷന്‍. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍ നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ കളക്ഷന്‍ കിട്ടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ സൂപ്പര്‍ താര ചിത്രത്തിന് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് വാഴ 2വിന് ലഭിക്കുന്നത്. ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക്, അമീന്‍ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, ബിജുക്കുട്ടന്‍, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഹിറ്റ് സംവിധായകന്‍ വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
ഓപ്പണിങ് കളക്ഷന്‍ അഞ്ച് കോടി കടന്ന് ‘വാഴ II’
