രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിയ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ചിത്രം ഏപ്രില്‍ 15ന് തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നീ താരങ്ങളും ട്രെയിലറില്‍ കടന്നുവരുന്നുണ്ട്. ഇവര്‍ക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ‘ഒരു ദുരൂഹ സാഹചര്യത്തില്‍ നിര്‍മിക്കുന്നത്. രാജേഷ് മാധവന്‍, ഷാഹി കബീര്‍, പി. പി കുഞ്ഞികൃഷ്ണന്‍, ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
‘ഒരു ദുരൂഹ സാഹചര്യത്തില്‍’ ചിത്രത്തിന്റെ ട്രെയിലര്‍
