സിക്കിം ഭാഷയില്‍ ‘മൊ തിമിലായ് മായ ഗൊര്‍ച്ചു’ എന്നാല്‍ ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’. ‘നീ ആരാണ്? നിനക്ക് വേണ്ടി എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?’ ടീസ്റ്റാ നദിയുടെ ഒഴുക്കില്‍ ഓര്‍മ്മകള്‍ കഥ പറഞ്ഞു. സിക്കിം മലനിരകളുടെ കാവ്യഭാഷയും മൂടല്‍മഞ്ഞും ഉരുളും മിന്നലും അവള്‍ക്കൊരു പുതുവിശ്വത്തിന്റെ വാതില്‍പ്പടിയായി. ഒന്നു പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധനംപോലെ സിക്കിമ്മിലെ മഞ്ഞുതുള്ളികള്‍ കൂട്ടുകാരായി ഏകാന്തവിജനതയില്‍ രാത്രികളില്‍ ശലഭക്കൂട്ടങ്ങള്‍ സ്വപ്നങ്ങളുടെ ചുറ്റിലും പറക്കുന്നു. യാത്രകളും സ്വപ്നങ്ങളും പ്രണയവും ദുഃഖവും ചേര്‍ന്ന് ഓരോ വായനക്കാരന്റെയും ഹൃദയത്തില്‍ മൗനസംഗീതമായി മുഴങ്ങുന്നു. ‘മൊ തിമിലായ് മായ ഗൊര്‍ച്ചു’. പ്രീത ബാലന്‍. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.
