തൃശൂർ എടത്തിരുത്തി ചൂലൂരിൽ സന്തോഷിന്റെ പത്തോളം കുലച്ച വാഴകൾ വൈദ്യുതി ലൈനിൽ മുട്ടിയെന്ന പേരിൽ വലപ്പാട് KSEB സെക്ഷനിലെ കരാർ ജീവനക്കാർ വെട്ടി നശിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥരുടേത് നിയമ വിരുദ്ധ നടപടിയാണെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. കൂടാതെ കർഷകർക്കുണ്ടായത് വലിയ ബുദ്ധിമുട്ടാണ്. വൈദ്യുതി പ്രവഹിക്കാത്ത ലൈനിന് കീഴിലാണ് വാഴ വച്ചത്. വൈദ്യുതി മന്ത്രിയുമായി സംസാരിച്ചു. അടിയന്തിരമായി ഇടപെടുമെന്നും കർഷകർക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ലൈനിനു കീഴിലുള്ള വാഴകള് വെട്ടി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥര്ക്കെതിരെ കൃഷി മന്ത്രി പി.പ്രസാദ്
