സാമൂഹികമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുതെന്നും, രാഷ്ട്രീയപ്രവർത്തനം മാന്യമായിരിക്കണമെന്നും തമിഴക വെട്രി കഴകം ഭാരവാഹികൾക്കുള്ള ആദ്യ നിര്ദേശവുമായി വിജയ്. രണ്ട് മാസത്തിനുള്ളിൽ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വമ്പൻ പൊതുയോഗം വിളിക്കുമെന്നും രാഷ്ട്രീയനയം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതോടൊപ്പം വിജയ് യുടെ രാഷ്ട്രീയപ്രവേശനം ബിജെപിയുടെ തിരക്കഥയെന്നാണ് എഐഎഡിഎംകെ ആരോപണം.
രാഷ്ട്രീയപ്രവർത്തനം മാന്യമായിരിക്കണമെന്ന ആദ്യ നിര്ദ്ദേശവുമായി നടൻ വിജയ്
