എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില് ബൈക്ക് യാത്രക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. സുരാജ് വെഞ്ഞാറമൂട് കാറില് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര് ദിശയില് സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര് കൂട്ടിയിടിച്ചത്.അപകടത്തില് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു
