അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവൻ കുട്ടി.കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ തൊടാതെയായിരിക്കും നിയമനിർമ്മാണം. കൃത്യമായ കണക്കുകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും തടസ്സങ്ങളുണ്ട്.ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവർത്തനം തുടങ്ങും.ക്യാമ്പുകൾ സന്ദർശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആലുവയിലുണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവമാണെന്നും നമ്മുടെതൊഴിലാളികൾക്ക് നൽകുന്നതിനെക്കാൾ പരിരക്ഷ അതിഥികൾക്ക് നൽകുന്നുണ്ട്.അതവർ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്കായി നിയമനിർമ്മാണം നടത്തും
