ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസറായ സുധിലാലിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കൃത്യവിലോപം, അധികാര ദുര്‍വിനിയോഗം, പ്രതികളെ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളെ തുടര്‍ന്നാണ് സസ്പെന്ഷന്. മൂന്ന് കേസുകളുടെ അന്വേഷണത്തില്‍ ഇയാള്‍ പ്രതികളില്‍നിന്ന് പണം വാങ്ങി അവര്‍ക്ക് അനുകൂലമായ സഹായങ്ങള്‍ നല്‍കിയെന്നാണ് ആരോപണം. കായംകുളം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്പെന്‍ഡു ചെയ്തത്.
അധികാര ദുര്‍വിനിയോഗം, കരീലക്കുളങ്ങരയിൽ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തു
