ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ആംആദ്മിപാർട്ടി. മദ്യനയക്കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ അക്രമാസക്തരായ ക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന തീഹാറിലെ ഒന്നാം നമ്പർ ജയിലിൽ പാർപ്പിച്ചത് അദ്ദേഹത്തിന്റെ സുരക്ഷാ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ മനീഷ് സിസോദിയ അറസ്റ്റിലാവുന്നത്. സ്പെഷ്യൽ സിബിഐ കോടതിയാണ് മാർച്ച് 10വരെ സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
സിസോദിയയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ആംആദ്മിപാർട്ടി.
