ബി ജെ പി നേതാവ് ഡോ. മണിക് സാഹ അഗർത്തലയിലെ വിവേകാനന്ദ മൈതാനത്ത് രണ്ടാമതും ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ബി.ജെ.പി അനുഭാവികളും ഗുണ്ടകളും അക്രമം അഴിച്ചുവിടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസും സി.പി.എമ്മും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല.
ഡോ.മണിക് സാഹ രണ്ടാമതും ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു
