ജമ്മു കാശീമിരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ജമ്മു കാശ്മീരിലെ കുപ്വാരയിലെ കോവട് മേഖലയിൽ ഇന്നലെ രാത്രിയാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തവേ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഉടൻ തിരിച്ചടിച്ച സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ജമ്മു കാശീമിരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു
