ഒരു മാസം കാനഡയിലേക്കു പോയശേഷം ആന സങ്കേതത്തിലേക്കു തിരിച്ചെത്തിയ ആനപരിപാലകനെ ആനകള് വരവേല്ക്കുന്നത് എങ്ങനെയായിരിക്കും. ആനകള് ആഹ്ലാദത്തോടെ ആനപരിപാലകന്റെ അരികിലേക്ക് ചിന്നംവിളികളുമായി ഓടിയെത്തുന്ന വീഡിയോ ആരേയും അദ്ഭുതപ്പെടുത്തു.ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ. ചെറിയ നദിയില് നിന്നുകൊണ്ട് ഒരാള് ആനകളെ നീട്ടിവിളിക്കുന്നു. നിമിഷങ്ങള്ക്കകം ഉച്ചത്തില് ആനകള് ചിന്നംവിളിച്ച് ഓടിയെത്തുന്നതു കാണാം. ആന പരിപാലകന് ആനകള്ക്കു മുന്നില് ഇരുകൈയും വിരിച്ച് നില്ക്കുന്നു. ആനകള് അദ്ദേഹത്തെ മുട്ടിയുരുമ്മില്ക്കുന്നു. മസ്തകവും തുമ്പിക്കൈയും ഉപയോഗിച്ച് അദ്ദേഹത്തെ തലോടുന്നു. അദ്ദേഹവും ആനകളുടെ മസ്തകത്തിലും തുമ്പിക്കൈയിലും തലോടുന്നുണ്ട്. ഇതിനിടെ കൂടുതല് ആനകള് എത്തുന്നതും കാണാം. താഴ്ലാന്ഡിലെ എലിഫന്റ് നേച്ചര് പാര്ക്കില് നിന്നുള്ളതാണ് ഈ വീഡിയോ. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്സ്റ്റഗ്രാം എക്കൗണ്ടിലൂടെയാണ് ഈ വിഡിയോ പ്രചരിക്കുന്നത്.
ചിന്നം വിളിച്ച് ആനക്കൂട്ടം
