നവ കേരള സദസിന് മുഖ്യമന്ത്രിയെ അഭിവാദ്യം അർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്തി. തലശേരി ചെമ്പാട് എൽ പി സ്കൂളിലെ വിദ്യാർത്ഥികളെ റോഡിൽ ഇറക്കിയതിനെതിരെ എംഎസ്എഫ് രംഗത്തെത്തി. പെരുവഴിയിൽ വെയിലത്ത് നിർത്തിയതിന് പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. തലശേരി ചെമ്പാട് എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നുമാണ് എംഎസ്എഫ് നൽകിയ പരാതിയിൽ പറയുന്നത്.
എൽ പി സ്കൂളിലെ വിദ്യാർത്ഥികളെ റോഡിൽ ഇറക്കിയതിനെതിരെ എംഎസ്എഫ്
