കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെപിസിസി വൈസ് ചെയർമാൻ സി കെ ശ്രീധരൻ. ടി പി ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാവ് പി മോഹനൻ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം. സുധാകരൻ പറയുന്നത് വിവരക്കേടാണ്. അപകീർത്തികരവും സത്യവിരുദ്ധവുമായ പ്രസ്താവനയിൽ കോടതിയലക്ഷ്യം ഉണ്ടോയെന്ന പരിശോധിക്കും. തുടർന്ന് സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻവ്യ്കതമാക്കി.
കെ സുധാകരനെതിരേ കേസ് കൊടുക്കും; സി കെ ശ്രീധരൻ
