ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ഉറപ്പിച്ചുള്ള മോട്ടോറോളയുടെ റേസര്‍ 50 അള്‍ട്രാ ഫോള്‍ഡബിള്‍ പുറത്തിറങ്ങി. ഹൈ-എന്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റില്‍ സാംസങിന് വലിയ മത്സരം നല്കാന് ലക്ഷ്യമിട്ടാണ് മോട്ടോ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 50 എംപി പ്രധാന ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമുള്ള ഫോണിന് 4000 എംഎഎച്ചിന്റെ ബാറ്ററിയാണുള്ളത്. 45 വാട്ട്സ് ചാര്‍ജിംഗാണ് ഇതിന് വരിക. ഹൈ-എന്‍ഡ് വിഭാഗത്തില്‍പ്പെടുന്ന മോട്ടോ റേസര്‍ 50 അള്‍ട്രാ ഫ്ലിപ് മോഡല്‍ ഫോള്‍ഡബിളിന് 99,999 രൂപയാണ് വില. 4 ഇഞ്ചിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ബാഹ്യഡിസ്പ്ലെയാണ് ഫോണിനുള്ളത്. എക്സ്ടേണല് ഡിസ്പ്ലെയ്ക്ക് ഗോറില്ല ഗ്ലാസ് വിക്റ്റസിന്റെ സുരക്ഷയുണ്ട്. തുറക്കുമ്പോള്‍ 6.9 ഇഞ്ചിന്റെ പിഒഎല്‍ഇഡി ഡിസ്പ്ലെയാണ് മറ്റൊരു സവിശേഷത. ഒരു കൈ കൊണ്ട് തന്നെ ഫോണ്‍ തുറക്കാം. സ്നാപ്ഡ്രാഗണ്‍ 8എസ് 3 പ്രൊസസറില്‍ വരുന്ന ഫോണിന് 12 ജിബി റാമും 512 ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലെ എഐ ട്രെന്‍ഡ് മോട്ടോയും പിന്തുടരുന്നു. ഗൂഗിളിന്റെ പുതിയ ജെമിനി ചാറ്റ്ബോട്ട് ബാഹ്യഡിസ്പ്ലെയില്‍ നിന്നുതന്നെ ഉപയോഗിക്കാം. ഗൂഗിള്‍ 1 പ്രീമിയം പ്ലാന്‍ മൂന്ന് മാസത്തേക്ക് സൗജന്യമാണ്. രണ്ട് ടിബി ക്ലൗഡ് സ്റ്റോറേജും ലഭിക്കും.