പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തികളോ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.കെ ശശീന്ദ്രൻ. തികച്ചും സ്വതന്ത്രമായാണ് കേസന്വേഷണം മുന്നോട്ട് പോകുന്നതെന്നും, ചില ആളുകള്‍ പ്രചരിപ്പിക്കുന്നത് പോലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പോയിട്ടില്ല. താന്‍ കോടതിയില്‍ പോയിരുന്നു. എന്നാല്‍, ഈ സമയത്ത് കുട്ടികളുടെ രക്ഷാകര്‍ത്താക്കളും സ്ഥലത്തുണ്ടായിരുന്നു. ഡി.വൈ.എസ്.പിയെ കണ്ട് കാര്യങ്ങള്‍ സംസാരിച്ച് തിരിച്ചുപോരുക മാത്രമാണ് ചെയ്തതെന്നും, പ്രതികൾക്ക് ഒരു വിധത്തിലുള്ള പിന്തുണയും നൽകരുതെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.