പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മർദ്ദനം, തടഞ്ഞു വെക്കൽ, ആത്മഹത്യാ പ്രേരണ, റാഗിംഗ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ചുമത്തിയിരുന്നത്. വിമര്‍ശനങ്ങൾ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിൽ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു. ഇതിനുള്ള തെളിവുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 120ബി വകുപ്പ് കൂടിയാണ് ഇതോടുകൂടി ചേര്‍ക്കപ്പെടുന്നത്. ഈ വകുപ്പ് ചുമത്താത്തതില്‍ നേരത്തെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു
