ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ നിര്‍ദേശം നല്കി സുപ്രിംകോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ച. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ആളായിരിക്കണം റിട്ടേണിംഗ് ഓഫിസറെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ നിയോഗിക്കുന്ന ജുഡീഷ്യല്‍ ഓഫിസറുടെ മേല്‍നോട്ടത്തിലായിരിക്കണം തെരഞ്ഞെടുപ്പ്. പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാറുടെ കസ്റ്റഡിയിലുള്ള ബാലറ്റ് പേപ്പറുകള്‍ നാളെ ഹാജരാക്കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് നാളെ രണ്ട് മണിയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.
ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ നിര്‍ദേശം നല്കി സുപ്രിംകോടതി
