കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. മട്ടന്നൂരിൽ വച്ചാണ് ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. എസ്എഫ്ഐക്കാർ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാൻ.വയനാട് സന്ദർശനം പൂർത്തിയാക്കി ഗവർണർ റോഡ് മാർഗം മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം.സിആർപിഎഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റി.
കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം
