കേരള ഗവര്‍ണര്‍ സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് മുതിരുന്നുവെന്നും, ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് സിപിഎം, വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിർക്കുമെന്നും തെരഞ്ഞെടുപ്പ് മുൻനിർത്തി ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുകയാണ് ബിജെപി. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപിയുടേത് ഭരണഘടനാ വിരുദ്ധ നടപടിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് സീതാറാം യെച്ചൂരി
