ഇന്നലെ ലോക്സഭയ്ക്കുള്ളില്‍ ഉണ്ടായ പുകയാക്രമണത്തെ കുറിച്ച് ചര്‍ച്ച ആവശ്യപ്പെടുകയും രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ സസ്പെന്ഷന്. മോശം പെരുമാറ്റമാണ് എംപിയില്‍ നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒബ്രയാൻ ചട്ടവിരുദ്ധമായി പെരുമാറിയെന്നും ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും രാജ്യസഭാധ്യക്ഷന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ സസ്പെന്ഷന്
