ജൂലൈ 31 തിങ്കളാഴ്ച രാവിലെ മുംബൈയിലെ പാല്ഘര് റെയില്വേ സ്റ്റേഷന് സമീപത്ത് ട്രെയിന് എത്തിയ സമയത്തായിരുന്നു കൂട്ടക്കൊല നടന്നത്. കേസിലെ പ്രതിയായ ചേതൻ സിംഗ് തന്റെ സഹപ്രവർത്തകനായ ടിക്കാറാം മീണയെയാണ് ആദ്യം കൊലപ്പെടുത്തിയത്.പിന്നീട് നടത്തിയ മൂന്ന് കൊലപാതകവും കടുത്ത മുസ്ലീം വിരോധത്തിൽ ചെയ്തതാണെന്ന് സാക്ഷിമൊഴികളടക്കം നിരത്തി കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.കേസിലെ പ്രതിയായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ചേതൻ സിംഗിന് മാനസിക പ്രശ്നങ്ങളില്ലെന്നും കൊലയ്ക്ക് ശേഷം പ്രതി മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.
ജയ്പൂര്- മുംബൈ എക്സ്പ്രസ് കൂട്ടക്കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
