കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ആർ ശ്രീലേഖ. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം. താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതൽ മാധ്യമങ്ങൾ ചൊറിയുകയാണ്. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയർക്ക് മെസ്സേജ് അയച്ചതെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലം ലീവ് എടുക്കാൻ ഡോക്ടർ നിർദേശിച്ചതുകൊണ്ടാണ് തത്ക്കാലം ഒരു പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ
