ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ സെപ്റ്റംബര്‍ 3ന് ആഗോള റിലീസിനെത്തുന്നു. ഇപ്പോഴിതാ, അതിന് മുന്നോടിയായി ചിത്രത്തിലെ പ്രൊമോ സോംഗ് വീഡിയോ ‘ഹൈ സ്റ്റേക്ക്സ്’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം ബ്രോധ വി, ജേക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബ്രോധ വി, ക്ലിന്റ് ലൂയിസ് എന്നിവര്‍ ഇംഗ്ലീഷ് വരികളും മുത്തു മലയാളം വരികളും രചിച്ചിരിക്കുന്നു. ബ്രോധ വി, ദുല്‍ഖര്‍ സല്മാന് എന്നിവര്‍ ഒരുമിച്ചെത്തുന്നത് ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കയാദു ലോഹര്‍, കതിര്, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
