മേഘ്‌ന ഗുല്‍സാറിന്റെ ക്രൈം ത്രില്ലര്‍ ‘ദായ്‌റ’യുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്നതാണ് പുതിയ പോസ്റ്റര്‍. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ദായ്‌റ’ ഒരുക്കിയിരിക്കുന്നത്. യഷ് കേസ്വാനി, സീമ അഗര്‍വാള്‍, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയിലെ ഓരോ കണ്ണിയും പതിയെ ചേരുമ്പോള്‍, സത്യം, നീതി, ഉത്തരവാദിത്തം എന്നിവ പരസ്പരം ഏറ്റുമുട്ടുന്ന ഒരു ത്രില്ലിംഗ് കഥയാണ് ‘ദായ്‌റ’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ‘ദായ്‌റ’ 2026 സെപ്റ്റംബര്‍ 18ന് തിയേറ്ററുകളില്‍ എത്തും.
ക്രൈം ത്രില്ലര്‍ ‘ദായ്‌റ’യുടെ പുതിയ പോസ്റ്റര്‍
