ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉപകരണ കയറ്റുമതിയില്‍ സമാനതകളില്ലാത്ത മുന്നേറ്റം. 2025 – 26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇലക്ട്രോണിക്സ് കയറ്റുമതി 11 മടങ്ങിലധികം വര്‍ധിച്ച് 4.24 ലക്ഷം കോടി രൂപയിലെത്തി. സര്‍ക്കാര്‍ നല്കിയ ആനുകൂല്യങ്ങളും പ്രാദേശിക നിര്‍മാതാക്കളുടെ പങ്കാളിത്തവുമാണ് ഈ ചരിത്ര വളര്‍ച്ചയ്ക്ക് കാരണമായത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിഭാഗമായി ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ മാറി. മുന്‍പ് 38,000 കോടി രൂപയായിരുന്ന സ്ഥാനത്തുനിന്നാണ് ഈ വമ്പന്‍ കുതിച്ചുചാട്ടം. ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലയുടെ പ്രധാന ചാലകശക്തി മൊബൈല്‍ ഫോണ്‍ നിര്‍മാണമാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി ഇന്ത്യ മാറിയിട്ടുണ്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ 153-ാം സ്ഥാനത്തുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, 2025-26 സാമ്പത്തിക വര്‍ഷത്തോടെ 165 മടങ്ങ് വര്‍ധിച്ചു.
ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ 11 മടങ്ങിലധികം വര്‍ധന
