Untitled design 20250112 193040 0000 1

 

സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബിൽ പാസായത്. രാജ്യസഭയുടെ അംഗീകാരം കൂടി ലഭിച്ച് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരും

 

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അപകടത്തിൽ ആദ്യഘട്ടത്തിൽ നടന്ന തിരച്ചിലിൽ കാലതാമസമുണ്ടായത് നിർഭാഗ്യകരമാണെന്നും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും ചർച്ചയായി.

 

2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌ മുൻ കായിക മന്ത്രി വി അബ്‌ദുറഹിമാൻ . ഇ‍ൗ വിഷയത്തിൽ ഒരു ചില്ലിക്കാശ്‌ പോലും സംസ്ഥാന സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല. ഇ‍ൗ കരാറുമായി ബന്ധപ്പെട്ട്‌ സർക്കാരിന്‌ ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളി നടേശനടക്കമുള്ളവർക്കെതിരായ കേസുകളിൽ കുറ്റപത്രം വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്‌ അപൂർണമെന്നും കോടതി നിരീക്ഷിച്ചു.

 

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി. 15 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശി ജമാലുദ്ദീൻ ഫൈസി ആണ് മുഖ്യസൂത്രധാരൻ എന്ന് ദില്ലി പൊലീസ് അറിയിച്ചു. മുസമ്മിൽ തയ്ബ് എന്ന ഇയാളുടെ സഹായിയെയും പൊലീസ് പിടികൂടി.

 

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരന്‍റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ ശാസ്ത്ര-സാംസ്‌കാരിക-സാമൂഹിക രംഗങ്ങൾക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ എം. പി. പരമേശ്വരന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

 

ശബരിമല യുവതീപ്രവേശന കേസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നൽകി. ബോധ്ഗയ കേസ് പരിഗണിക്കവെയാണ് ഈ നിർണ്ണായക പരാമർശം ഉണ്ടായത്. ഈ വിധി മറ്റ് പല കേസുകളെയും ബാധിക്കുമെന്നതിനാൽ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്.

 

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ്പ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതിൽ ബിജെപി ശക്തമായ പ്രതിഷേധിച്ചു.

 

ബോഡി ബിൽഡർമാരായ ചിത്തരേഷ് നടേശനും ഷിനു ചൊവ്വയ്ക്കും സായുധ പൊലീസിൽ ഇൻസ്പെകടർ നിയമനം നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്താനുള്ള തെളിവില്ലെന്ന് സർക്കാർ. വിജിലൻസ് പ്രാഥമിക പരിശോധന പൂർത്തിയാക്കിയാണ് റിപ്പോർട്ട് നൽകിയതെന്നും സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു.

 

ഓണക്കാലത്ത് ഗാർഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചു. നിലവിൽ നഗരങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവുമുള്ള കാത്തിരിപ്പ് കാലയളവ്, കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും എൽപിജി ക്ഷാമം ഒഴിവാക്കാൻ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും കത്തിൽ പറയുന്നു.

 

എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്‍റെ വിമർശനം.

 

കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പൊലീസിന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട്. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയതിലെ മാനസിക ബുദ്ധിമുട്ട് മൂലമാണ് 52കാരി ദീപ ലേഖ കുഴഞ്ഞുവീണത് എന്നാണ് എൻജിഒ യൂണിയന്‍റെ ആരോപണം.

 

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് പരസ്യമായി നിഷേധിക്കുമ്പോഴും രഹസ്യമായി അന്വേഷണം ശക്തമാക്കി ബിജെപി. കുമ്മനം രാജശേഖരനും ജേക്കബ് തോമസും അടങ്ങിയ അച്ചടക്ക സമിതി ആരോപണവിധേയരായ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. അതേസമയം ഫണ്ട് തട്ടിപ്പില്ലെന്നും ഇന്നലെ കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷൻ്റെ വിശദീകരണം.

 

രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്‍റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ ‘വിക്രം 1’ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മലയാളി എൻജിനീയർമാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു. 14 അംഗ മലയാളി സംഘത്തിൽ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.

 

ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കി വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണായക നടപടി.

 

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. സംഭവം ​ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ സഹിതമായിരുന്നു വാർത്താസമ്മേളനം.

 

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഒരു ദിവസം 250ലേറെ വിവാഹങ്ങൾ. ഓഗസ്റ്റ് 23ന് 377, ഓഗസ്റ്റ് 30ന് 295 എന്നിങ്ങനെ വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.

 

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി നടത്തിയ ചർച്ചയിലാണ് സമവായമായത്. വിദ്യാർത്ഥി അധ്യാപക അനുപാതം അടക്കം പരിശോധിക്കാൻ 45 ദിവസത്തെ സാവകാശമാണ് സർക്കാർ തേടിയത്.

 

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാകും.

 

ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന അറിയിപ്പുമായി അധികൃതർ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രവേശനം നിർത്തിവച്ചിരുന്നു. പൊന്മുടി ഇക്കോ ടൂറിസം പ്രവേശനം നാളെ ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിശ്വാസ വഞ്ചനാക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങൾക്ക് ജാമ്യമില്ലാ വാറണ്ട്. ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും തുടര്‍ച്ചയായി കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ചോറ്റാനിക്കര കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിലിൽ നിന്ന് മുറിച്ച മരങ്ങൾ വിശ്വാസ വഞ്ചന കാട്ടി വിറ്റ കേസിലാണ് കോടതിയുടെ നടപടി.

 

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എസ്. സുരേഷിനെതിരെ വിമർശനം ഉയർന്നെന്ന വാർത്തകൾ തെറ്റാണെന്നും, ഇത്തരം പ്രചാരണങ്ങൾ പാർട്ടിയെ അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ വാർത്ത നൽകുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

മുൻമന്ത്രി വി ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ് നായർക്ക് സസ്പെൻഷൻ. ബസിൽ യാത്രക്കാരിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി. മോശം പെരുമാറ്റത്തിൻ്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തിയാണ് പുറത്തുവിട്ടത്. എസ്എപി അസിസ്റ്റൻ്റ് കമാണ്ടൻ്റിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

 

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയിൽ അറിയിച്ച് കേന്ദ്രസർക്കാർ. ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ കേന്ദ്രം മറുപടി നൽകിയത്.

 

എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ് എന്ന് റിപ്പോർട്ട്‌. പൂകെറ്റ്- ദില്ലി വിമാനത്തിന്റെ പൈലറ്റിന്റെ ആദ്യ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വിമാനം അപകടത്തിൽ പെടാൻ കാരണം ആകാശ ചുഴി തന്നെയാണോ എന്നും എഎഐബി പരിശോധിക്കും. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം.

 

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരാഖണ്ഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദേശം നൽകി.

 

ഹിമാചൽ പ്രദേശിൽ കാലവർഷ കെടുതി രൂക്ഷം. സംസ്ഥാനത്തുടനീളം 260 ഓളം റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. ഉരുൾപൊട്ടലിലും മഴക്കെടുതിയിലുമായി 157 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഏകദേശം 886 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

 

അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങളെ സർവ്വെ ഓഫ് ഇന്ത്യ ഭൂപടത്തിൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ തീരുമാനത്തിനെതിരായ ചൈനീസ് പ്രതിഷേധം അനാവശ്യമെന്ന് വിദേശകാര്യ മന്ത്രാലയം. കൂടുതലും അതിർത്തിയിലുള്ള സ്ഥലങ്ങൾക്ക് പേരിട്ടാണ് ഇന്ത്യ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തിയത്.

 

 

അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിട്ട് ഇന്ത്യ ഭൂപടത്തിൽ ഉൾപ്പെടുത്തിയതിനെതിരെ ചൈന . എന്നാൽ ചൈനയുടെ പ്രതിഷേധം അനാവശ്യമാണെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള എഎപി എംഎൽഎ അനിൽ ഝായ്ക്ക് എതിരെയാണ് വിമർശനം.

 

കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. 12 ടിഎംസി വെള്ളം വിട്ടുനൽകാൻ സിഡബ്ലിയുആർസി (കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി) നിർദേശിച്ചു. ദിവസം 12 ക്യുസെക്സ് വെള്ളം വീതം 15 ദിവസത്തേക്ക് നൽകാനാണ് നി‍‍ർദേശം.

 

ദില്ലിയിൽ നടന്ന നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ സമരത്തിലെ പൊലീസ് നടപടിയിൽ സംസാരിക്കാമെന്ന അമിത് ഷായുടെ നിർദ്ദേശം തള്ളിയ പ്രതിപക്ഷം, അയോധ്യകൊള്ള കൂടി ചർച്ച ചെയ്യണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ പാർലമെൻ്റിൻ്റെ ഇരുസഭകളിലും സ്തംഭനം തുടരുകയാണ്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ പാർലമെൻ്റിനകത്തും പുറത്തും പരസ്പരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

 

ഇറാനിൽ നിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ നിന്ന് കേറ്ററിംഗ് ട്രക്കിൽ ഒളിച്ചാണ് രഹസ്യമായി കടന്നതെന്ന് റിപ്പോർട്ട്. എയർഫോഴ്‌സ് വണ്ണിൽ കയറിയതായി തെറ്റിദ്ധരിപ്പിച്ച ശേഷം, മറ്റൊരു സൈനിക വിമാനത്തിലാണ് ട്രംപ് സുരക്ഷിതമായി അമേരിക്കയിലേക്ക് മടങ്ങിയത്.

 

കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 132 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 

സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. മാനവികതയ്ക്ക് എതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, കൊലപാതകങ്ങൾ, അനധികൃതമായി ആളുകളെ തടങ്കലിൽ വയ്ക്കുക അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *