മലയാള സിനിമാ ലോകത്തിന് അഭിമാനമായ പരീക്ഷണാത്മക ചിത്രം ‘റോട്ടന്‍ സൊസൈറ്റി’ ആഗോളതലത്തില്‍ അപൂര്‍വനേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച്, ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ (150 അവാര്‍ഡുകള്‍) കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ ഫീച്ചര്‍ ഫിലിം എന്ന റെക്കോഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ചരിത്ര നേട്ടത്തിന് പിന്നാലെ, ചിത്രം പ്രമുഖ അമേരിക്കന്‍ ഒ.ടി.ടി. വിതരണ കമ്പനിയായ പി.ഒ.വി. ഹൊറര്‍ വഴി ജൂലൈ 19-ന് ഔദ്യോഗികമായി റിലീസ് ചെയ്യും. എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ‘റോട്ടന്‍ സൊസൈറ്റി’ ഒരു സോഷ്യല്‍ സറ്റയര്‍- ത്രില്ലര്‍ ചിത്രമാണ്. കാണാതാകുന്ന വാര്‍ത്താ റിപ്പോര്‍ട്ടറെയും അയാളുടെ ഡിജിറ്റല്‍ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനകളും ഒരു കൊലപാതകവും റെക്കോര്‍ഡ് ചെയ്യപ്പെട്ട ക്യാമറ ഒരു ഭ്രാന്തന്റെ കൈകളില്‍ അകപ്പെടുന്നതും തുടര്‍ന്ന് സമൂഹത്തിലെ വിചിത്രമായ യാഥാര്‍ഥ്യങ്ങള്‍ അയാള്‍ അതിലൂടെ പകര്‍ത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
‘റോട്ടന്‍ സൊസൈറ്റി’ ചിത്രം 19ന് റിലീസ് ചെയ്യും
