ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യാർ ലാപിഡും തങ്ങളുടെ പാർട്ടികളെ ലയിപ്പിച്ച് ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ സഖ്യകക്ഷി സർക്കാരിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇരുവരും ഒന്നിച്ച സഖ്യം 2021-ൽ നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കിയിരുന്നു. നഫ്താലി ബെന്നറ്റിന്റെ ബെന്നറ്റ് 2026 , യാർ ലാപിഡിന്റെ ദേർ ഈസ് എ ഫ്യൂച്ചർ എന്നീ പാർട്ടികൾ ലയിച്ച് ടുഗെദർ എന്ന പുതിയ പാർട്ടിയായി മാറും. നഫ്താലി ബെന്നറ്റായിരിക്കും ഈ സഖ്യത്തെ നയിക്കുക എന്നാണ് വിവരം.
ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ ലയനം
