അമല്‍ കെ ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ആഘോഷം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഒരു ക്യാംപസിലെ ആഘോഷത്തിമിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ഗെറ്റപ്പുകളുമായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. നരേന്, വിജയരാഘവന്, അജു വര്‍ഗീസ്, ജയ്സ് ജോര്‍ജ്, ജോണി ആന്റണി, ബോബി കുര്യന്, ഷാജു ശ്രീധര്‍, റോസ്മിന്‍ എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. സി എന്‍ ഗ്ലോബല്‍ മൂവി മേക്കേഴ്സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഡോ. ലിസ്സി കെ ഫെര്‍ണാണ്ടസ്, ഡോ. പ്രിന്‍സ് പ്രോസി ആസ്ട്രിയ എന്നിവരും സംഘവുമാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഒരു ക്യാമ്പസിനെ കേന്ദ്രീകരിച്ച് അവിടുത്തെ രസക്കുട്ടുകളും ഒപ്പം യുവതലമുറയ്ക്കുള്ള ശക്തമായ ചില സന്ദേശങ്ങളും നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. രണ്‍ജി പണിക്കര്‍, ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദര്ശന്, മഖ്ബൂല്‍ സല്മാന്, അജ്ഞലി ജോസ്, ഡോ. ലിസ്സി കെ ഫെര്‍ണാണ്ടസ്, റുഷിന്‍ ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കര്‍, ജെന്‍സ് ജോസഫ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
