പുതുതായി നിയമസഭയിലേക്ക് എടുക്കുന്നവരുടെ അളവു കൂടി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം എന്ന ഫേസ്ബുക്ക് പോസ്റ്റുമായി നജീബ് കാന്തപുരം എംഎല്‍എ. ആരോഗ്യ ദൃഢഗാത്രരായ ആളുകൾക്കു മാത്രമുള്ളതാണോ നിയമസഭയെന്നും ഇഎംഎസും വിഎസും ഇരുന്ന കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കൾ ഒന്ന് പരിശോധിക്കണമെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്.
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം എംഎല്‍എ
