വേനലവധിയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ നിരത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തിയായിരുന്നു നിർദ്ദേശം. ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാമെന്നും വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. പരാതികളും ആക്ഷേപങ്ങളും പറയുമ്പോൾ മന്ത്രി അത് പഠിച്ചിട്ട് പറയാം എന്ന് പറയുന്നു അത് ബുദ്ധി ഉളളവരുടെ ലക്ഷണമാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു. അതേസമയം വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്നും കാന്തപുരത്തിൻ്റെ ആരാധകനാണ് താനെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
കാന്തപുരത്തിൻ്റെ ആരാധകനാണ് താനെന്ന് വിദ്യാഭ്യാസ മന്ത്രി
