ജയിലിൽ കഴിയുന്ന കന്യാസ്ത്രീമാരെ കണ്ടിരുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി. ഛത്തീസ്സ്ഗഡ് മുഖ്യമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ലോക്സഭയിൽ വിഷയം ഉന്നയിച്ച് സംസാരിച്ചിട്ടുണ്ട് സഭയിൽ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി രാഷ്ട്രീയപരമായോ മതപരമായോ വിവേചനം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നുവെന്നും തുടർനടപടികളിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നൽകിയതാണെന്നും എം പി പറഞ്ഞു. അതോടൊപ്പം എന്‍ഐഎ കോടതിയിലേക്ക് കേസ് മാറ്റിയത് ഗൗരവകരമായ വിഷയമാണെന്നും എന്ത് ദേശ സുരക്ഷ വിഷയമാണ് ഈ കേസിലുള്ളതെന്ന് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റിയത് ഗൗരവകരമായ വിഷയമെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി
