ഇന്ത്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന് എന്നിവര്‍ നിര്‍മ്മിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വയനാട്, കോട്ടയം, ചങ്ങനാശ്ശേരി കുട്ടനാട്, ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ഒരു നാടിന്റെ അവകാശ പോരാട്ടത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വലിയ ക്യാന്‍വാസ്സിലൂടെയാണ് അവതരണം. ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ സംഘര്‍ഷമാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ടൊവിനോ തോമസ്സാണ് വര്‍ഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരന്, സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക.