Screenshot 2024 08 10 17 24 10 836 com.google.android.googlequicksearchbox edit

കേരളത്തിനൊപ്പം ഭാരത സർക്കാരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. ദുരന്തബാധിതർക്ക് ഒപ്പം ഒരുമിച്ചു നിൽക്കുക എന്നതാണ് പ്രാധാന്യം. എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നൽകാൻ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

ദുരന്തഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. അതിനുശേഷം ക്യാമ്പിലെത്തി ദുരന്തബാധിതരെ കണ്ടു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. സൈന്യം നിർമ്മിച്ച ബെയിലി പാലത്തിലൂടെ അദ്ദേഹം നടക്കുകയും ചെയ്തു.

 

വെള്ളാർമല സ്കൂൾ സന്ദർശിക്കുകയും  വിദ്യാർത്ഥികളുടെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം കണ്ണൂരിലേക്ക്മടങ്ങി. വൈകിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *