വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിലെ രക്ഷപ്രവർത്തനത്തിനായി കേരളം ഹെലികോപ്റ്റർ സഹായം തേടി. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന്നായാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.
വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിൽ എയർ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവർത്തനം നടത്തും. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കും. പുലർച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.