അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി വധശിക്ഷ വിധിച്ചിരുന്നു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നേരിട്ട ജഡ്ജി വി.ജി. ശ്രീദേവിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതേ തുടന്ന് സംഭവത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമായ മൂന്ന് പേർ പോലീസ് പിടിയിലായി.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി നേരിട്ട സംഭവത്തിൽ 3 പേർ പിടിയിൽ
