വണ്ടിപ്പെരിയാറിലെ പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതി സിപിഎം ബന്ധമുള്ളയാളായതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഇത് പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ചയുടെ ഭാഗമായാണെന്നുമുള്ള ആരോപണം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തില്‍ കൂടുതൽ വിശദീകരണത്തിനില്ലെന്നും, പ്രതിയെ വെറുതെ വിട്ട വിധി സംഭവിക്കാൻ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അതോടൊപ്പം സംഭവം നടന്ന അന്ന് മുതൽ പ്രതിയെ രക്ഷിക്കാൻ ശ്രമം ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
